11:36am 31 May 2026
NEWS
റെയ്ഡിനിടെ രക്ഷപെടാൻ ശ്രമിച്ച എംഎൽഎയെ ഓടിച്ചിട്ട് പിടിച്ച് ഇ.ഡി
25/08/2025  03:29 PM IST
nila
  റെയ്ഡിനിടെ രക്ഷപെടാൻ ശ്രമിച്ച എംഎൽഎയെ ഓടിച്ചിട്ട് പിടിച്ച് ഇ.ഡി

റെയ്ഡിനിടെ രക്ഷപെടാൻ ശ്രമിച്ച എംഎൽഎയെ ഓടിച്ചിട്ട് പിടിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ. പശ്ചിമബം​ഗാളിലാണ് സംഭവം.  തൃണമൂൽ കോൺ​ഗ്രസ് നേതാവും ബുർവാൻ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാം​ഗവുമായ ജിബൻ കൃഷ്ണസാഹയാണ് റെയ്ഡിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. ഇഡി റെയ്ഡിനെത്തിയതറിഞ്ഞ ജിബൻ കൃഷ്ണ വീട്ടുവളപ്പിൽ നിന്ന് മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ റെയ്ഡിനെത്തിയ സംഘത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 

ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. ബംഗാളിലെ സ്‌കൂൾ റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ് നടന്നത്. ജിബൻ കൃഷ്ണ സാഹയുടെ മുർഷിദാബാദിലെയും ഇയാളുടെ ഭാര്യയുടെ ബന്ധുക്കളുടെ കൈവശമുള്ള രഘുനാഥ്ഗഞ്ചിലെയും സ്വത്തുവകകളിലാണ് ഇഡി റെയ്ഡ് നടത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img